കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ആക്രമണത്തിനിരയായ ഡോക്ടർ വിപിന് തലയ്ക്ക് ആഴത്തിൽ പരിക്കേറ്റുണ്ടെന്ന് വ്യക്തമാക്കി അദ്ദേഹത്തെ ചികിത്സിച്ച എമർജൻസി മെഡിസിൻ വിഭാഗം ഡോ. റിനൂപ്.
തലയോട്ടിക്ക് പൊട്ടലുണ്ടെന്നും തലച്ചോറിനു ക്ഷതം ഉണ്ടെന്നും ഡോ. റിനൂപ് പ്രതികരിച്ചു. ന്യൂറോ ഐസിയുവിലാണ് നിലവിൽ ഡോക്ടർ ഉള്ളത്. ആരോഗ്യനില തൃപ്തികരമാണ് എന്നാണ് പുറത്തു വരുന്ന വിവരം. അപകടനിലയില്ല. ഡോക്ടർക്ക് ബോധമുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ഡോ. റിനൂപ് പറഞ്ഞു.
അതേസമയം താമരശേരി താലൂക്ക് ആശുപത്രിയിൽ വച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഡോക്ടറെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്