എംഎസ്‍സി എൽസ 3 കപ്പൽ അപകടം: നാവികരായ  മൂന്നുപേർക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാം

JUNE 8, 2026, 10:12 AM

കൊച്ചി: കേരളാ തീരത്ത്  എംഎസ്‍സി എൽസ 3 കപ്പൽ മുങ്ങിയതുമായ ബന്ധപ്പെട്ട കേസിൽ  ഏഴ് നാവികരിൽ മൂന്നുപേർക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാൻ ഹൈക്കോടതിയുടെ അനുമതി. 

രാജ്യം വിട്ട് പോകുന്നതുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ കോടതി നാളെ ഉത്തരവിലൂടെ അറിയിക്കും. അന്വേഷണത്തിന് ഉത്തരവിടാൻ കാലതാമസം നേരിട്ടതിൽ തോപുംപടി കോടതിയോട്, ഹൈക്കോടതി വിശദീകരണം തേടി.

ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അന്വേഷണം നീണ്ടുപോകുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

vachakam
vachakam
vachakam

രണ്ടുപേരുടെ കാര്യത്തിൽ തോപ്പുംപടി മജിസ്ട്രേറ്റ് കോടതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും. ക്യാപ്റ്റൻ, ചീഫ് എൻജീനീയർ എന്നിവരുടെ കാര്യത്തിൽ തീരുമാനമായില്ല.

റഷ്യൻ പൗരനായ ക്യാപ്റ്റനടക്കം ഏഴുപേരാണ് കപ്പൽ ജീവനക്കാരാണ് പാസ്പോ‍ർട്ട് മടക്കിനൽകണമെന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam