'താൻ മുമ്പ് പേരാവൂരിൽ വിജയിച്ചിട്ടുണ്ട്'; സണ്ണി ജോസഫിന്റെ പരിഹാസത്തിന് മറുപടിയുമായി കെ. കെ. ശൈലജ

MARCH 21, 2026, 5:39 AM

കണ്ണൂർ: ഓരോ തോൽവിയ്ക്ക് പിന്നാലെയും പാർട്ടിയിൽ പ്രമോഷൻ ലഭിക്കുന്നു എന്ന സണ്ണി ജോസഫിന്റെ പരിഹാസത്തിന് മറുപടിയുമായി എൽഡിഎഫ് സ്ഥാനാർത്ഥി കെ. കെ. ശൈലജ രംഗത്ത്. പേരാവൂരിൽ നാമനിർദേശ പത്രിക സമർപ്പണത്തിന് എത്തിയപ്പോഴായിരുന്നു ശൈലജയുടെ പ്രതികരണം.

“നിയമസഭയിൽ എല്ലാവരും തോറ്റിട്ടും ജയിച്ചിട്ടുമുണ്ട്. സംഘടനയുടെ പ്രവർത്തനത്തിന്റെ ഭാഗമായാണ് പ്രമോഷനുകൾ വരുന്നത്. സ്വാഭാവികമായാണ് കേന്ദ്ര കമ്മിറ്റിയിൽ എത്തിയത്,” എന്നാണ് ശൈലജ വ്യക്തമാക്കിയത്.

പരിഹസിക്കുന്നത് ഓരോരുത്തരുടെയും സ്വഭാവ സവിശേഷതയാണെന്നും, സണ്ണി ജോസഫ് പറഞ്ഞത് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

പോളിറ്റ് ബ്യൂറോയിലെത്തുന്നത് വലിയ കാര്യമാണ് എന്നും, താൻ മുമ്പ് പേരാവൂരിൽ വിജയിച്ചിട്ടുണ്ടെന്നും, ഇത്തവണയും പൂർണ്ണ വിജയ പ്രതീക്ഷയുണ്ടെന്നും ശൈലജ പറഞ്ഞു. പേരാവൂരിന്റെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ശൈലജ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam