ഭിക്ഷാടനത്തിനായി  പതിനാലുകാരനെയും അനുജനെയും കേരളത്തിലെത്തിച്ച ചെറിയച്ഛൻ അറസ്റ്റിൽ

JUNE 10, 2026, 8:21 PM

ആലപ്പുഴ: ഹരിപ്പാട് ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ട പതിനാലുകാരന്റെ അനുജനെയും ചെറിയച്ഛനെയും കണ്ടെത്തിപൊലീസ്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിർദേശത്തെ തുടർന്നുണ്ടായ അന്വേഷണമാണ് ഫലം കണ്ടത്. വിശദമായ ചോദ്യംചെയ്യലിലൂടെ ഭിക്ഷാടന മാഫിയയ്‌ക്കെതിരെ നടപടി കടുപ്പിക്കാനാണ് പൊലീസിന്റെ നീക്കം.

 പതിനാലുകാരനെയും അനുജനെയും കേരളത്തിലെത്തിച്ച ചെറിയച്ഛൻ അന്തോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടിയിലെ അനാഥാലയത്തിൽ നിന്നാണ് രണ്ട് കുട്ടികളെയും അന്തോണി ഹരിപ്പാട് എത്തിച്ചത്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മാന്നാർ ഭാഗത്ത് ഒളിവിലായിരുന്നു അന്തോണി.

vachakam
vachakam
vachakam

ഇയാൾക്കെതിരെ ജെ ജെ ആക്ട് പ്രകാരം കേസെടുത്തു. മറ്റ് കുട്ടികളെയും ഭിക്ഷാടനത്തിന് ഉപയോഗിച്ചുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. 

 കുട്ടികളെ തമിഴ്‌നാട്ടിലെ അനാഥാലയങ്ങളിൽ നിന്നാണ് ഭിക്ഷാടനത്തിനായി കൊണ്ടുവരുന്നത്. കേരളത്തിൽ ഹോസ്റ്റൽ സൗകര്യത്തോടെയുള്ള ജോലിയോ വിദ്യാഭ്യാസമോ നൽകാമെന്ന പേരിലാണ് കുട്ടികളെ കൊണ്ടുവരുന്നത്. ഹരിപ്പാട് മാത്രം ഇരുപതോളം കുട്ടികളാണ് സംഘത്തിലുള്ളത്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam