ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം 2026 മാർച്ച് മാസത്തിലെ ഭണ്ഡാര വരവ് കണക്കുകൾ പുറത്തുവന്നു. ഇത്തവണ ഭണ്ഡാരത്തിലൂടെ 5,79,94,024 രൂപയാണ് ക്ഷേത്രത്തിന് ലഭിച്ചത്.
സൗത്ത് ഇന്ത്യൻ ബാങ്ക് ഗുരുവായൂർ ശാഖയുടെ മേൽനോട്ടത്തിൽ നടന്ന എണ്ണലിൽ പണത്തിന് പുറമെ വലിയ തോതിൽ സ്വർണവും വെള്ളിയും ലഭിച്ചു. ഏകദേശം 1 കിലോ 282 ഗ്രാം സ്വർണം, 15 കിലോ 410 ഗ്രാം വെള്ളി എന്നിവ ഭക്തർ വഴിപാടായി സമർപ്പിച്ചു എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
ഭണ്ഡാരത്തിൽ നിന്ന് നിരോധിച്ച കറൻസികളും കണ്ടെത്തി. 2000 രൂപയുടെ 8 നോട്ടുകൾ, പഴയ 1000 രൂപയുടെ 3 നോട്ടുകൾ, നിരോധിച്ച 500 രൂപയുടെ 20 നോട്ടുകൾ എന്നിവയും ലഭിച്ചു.
ഇ-ഭണ്ഡാരം വഴിയും മികച്ച വരുമാനം ലഭിച്ചു. വിവിധ ബാങ്കുകൾ സ്ഥാപിച്ച ഡിജിറ്റൽ സംവിധാനങ്ങൾ വഴി ലഭിച്ച തുക:
എസ്‌ബിഐ (കിഴക്കേ നട) – 2,00,246 രൂപ
ധനലക്ഷ്മി ബാങ്ക് – 1,21,497 രൂപ
യു.ബി.ഐ (പടിഞ്ഞാറെ നട) – 71,157 രൂപ
പഞ്ചാബ് നാഷണൽ ബാങ്ക് (കിഴക്കേ നട) – 65,839 രൂപ
ഐസിഐസിഐ ബാങ്ക് – 41,224 രൂപ
ഇന്ത്യൻ ബാങ്ക് – 6,162 രൂപ
ഡിജിറ്റൽ വഴിപാടുകൾ കൂടിയെത്തുന്നതോടെ ക്ഷേത്രത്തിലെ ഇ-ഭണ്ഡാര വരുമാനവും ശ്രദ്ധേയമായി ഉയരുന്നുവെന്നാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
