ഗുരുവായൂർ ദേവസ്വം ബോർഡ് നിയമന പ്രതിസന്ധി: റാങ്ക് ലിസ്റ്റ് വൈകുന്നതിൽ ഉദ്യോഗാർത്ഥികൾക്ക് ആശങ്ക

MAY 31, 2026, 9:23 PM

കോഴിക്കോട്: ഗുരുവായൂർ ദേവസ്വം ബോർഡിലെ നിയമന നടപടികൾ അനിശ്ചിതാവസ്ഥയിൽ തുടരുന്നതോടെ ഉദ്യോഗാർത്ഥികളിൽ ആശങ്ക വർധിക്കുന്നതായി റിപ്പോർട്ട്. പരീക്ഷ എഴുതിയിട്ട് ഏകദേശം ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ് പുറത്തുവിടാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്.

2025 മാർച്ച് 29ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (കെഡിആർബി) ഗുരുവായൂർ ദേവസ്വം ബോർഡിലെ 38 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ ഏകദേശം രണ്ട് ലക്ഷത്തോളം പേർ അപേക്ഷ സമർപ്പിക്കുകയും, പരീക്ഷ അതേ വർഷം ജൂലൈയിൽ പൂർത്തിയാകുകയും ചെയ്തിരുന്നു.

എന്നാൽ നിലവിലെ താൽക്കാലിക ജീവനക്കാർ നിയമനത്തിൽ സ്ഥിരപ്പെടുത്തൽ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ റിക്രൂട്ട്മെന്റ് നടപടികൾ തടസപ്പെട്ടതായി ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. ഇതോടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിലും തുടർനടപടികളിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്.

vachakam
vachakam
vachakam

കേസുമായി ബന്ധപ്പെട്ട നിയമ പോരാട്ടം സുപ്രീം കോടതിയിൽ തുടരുന്നതിനാൽ തീരുമാനം വൈകുകയാണ്. അതേസമയം, പ്രായപരിധി കടന്നുപോകുമോ എന്ന ഭയം ഉൾപ്പെടെ ഉദ്യോഗാർത്ഥികൾക്കിടയിൽ ആശങ്ക ശക്തമാണ് എന്നാണ് ലഭിക്കുന്ന വിവരം.

താൽക്കാലിക ജീവനക്കാർക്ക് വയസിളവും ഗ്രേസ് മാർക്കും നൽകിയ സാഹചര്യത്തിൽ നിയമന പ്രക്രിയ മനപൂർവ്വം നീട്ടിവെക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. കേസിൽ കക്ഷിചേരാൻ വലിയ സാമ്പത്തിക ചെലവ് ആവശ്യമായതിനാൽ സാധാരണ ഉദ്യോഗാർത്ഥികൾക്ക് നിയമപോരാട്ടത്തിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്നും ഇവർ പറയുന്നു. നിയമന നടപടികൾ വേഗത്തിലാക്കി ഭാവി അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഉദ്യോഗാർത്ഥികൾ സർക്കാരിനും ദേവസ്വം ബോർഡിനും മുന്നിൽ ഉയർത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam