തൃശൂർ: അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത രണ്ട് മുസ്‌ലിം ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് ആവശ്യം. ഗുരുവായൂർ നഗരസഭയിലെ കൗൺസിലരാണ് അള്ളാഹുവിന്‍റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത്.
15ാം വാർഡിലെ അബ്ദുൾ റഷീദ് കുന്നിക്കൽ, 23ാം വാർഡിലെ നൗഷാദ് അഹമ്മു എന്നിവരെ അയോഗ്യരാക്കണമെന്നാണ് ആവശ്യം.
സത്യപ്രതിജ്ഞാ നിയമത്തിൽ നിർദേശിച്ചിട്ടുള്ളമാതൃകയിൽ നിർദ്ദിഷ്ട സത്യവാചകം ചൊല്ലി അവസാനിപ്പിക്കുമ്പോൾ കൗൺസിലർമാർ ദൃഢപ്രതിജ്ഞ ചെയ്യുന്നുവെന്നോ, ഈശ്വര നാമത്തിൽ അല്ലെങ്കിൽ ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നോ ആണ് നിയമം അനുശാസിക്കുന്നത്. എന്നാൽ ഇത് ഇരുവരും ലംഘിച്ചുവെന്ന് പരാതിയിൽ പറയുന്നു.
അള്ളാഹുവിന്റെ പേരിലാണ് രണ്ടാളും സത്യപ്രതിജ്ഞ ചെയ്തത്. പരാതി തീർപ്പാക്കുന്നത് വരെ ഇരുവരെയും കൗൺസിൽ യോഗങ്ങളിൽനിന്ന് മാറ്റി നിർത്താൻ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് എം നേതാവ് ആർ എച്ച് അബ്ദുൽ സലീം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
