ലോട്ടറിയുടെ മേലുള്ള ജിഎസ്ടി വർദ്ധിപ്പിക്കരുതെന്ന് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി

AUGUST 26, 2025, 7:50 AM

തിരുവനന്തപുരം : ലോട്ടറിയുടെ മേലുള്ള ജി.എസ്.ടി. വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി.

നിലവിൽ ലോട്ടറിക്ക് 28 ശതമാനം ജി.എസ്.ടിയുണ്ട്. അത് 40 ശതമാനമായി ഉയർത്താനുള്ള നിർദ്ദേശമാണ് സപ്തംബർ 3-4 തീയതികളിലെ ജി.എസ്.ടി. കൗൺസിൽ പരിഗണിക്കുന്നത്.

ഈ നികുതിവർദ്ധന കേരള ഭാഗ്യക്കുറിയെ തകർക്കും. സമൂഹത്തിൽ ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവരാണ് ലോട്ടറി തൊഴിലാളികൾ. ഭിന്നശേഷിക്കാരും പ്രായമായവരും രോഗികളുമായ രണ്ട് ലക്ഷത്തോളം പേർ ഈ മേഖലയിൽ ഉപജീവനം നടത്തുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

ജി.എസ്.ടി. 28 ശതമാനം എന്ന സ്ലാബ് ഒഴിവാക്കുമെന്ന് പറയുകയും ലോട്ടറി മേഖലയിൽ 40 ശതമാനമായി ഉയർത്തുകയും ചെയ്യുന്നത് അനീതിയാണ്. ക്ഷേമനിധി ബോർഡ് നടപ്പാക്കി വരുന്ന പെൻഷൻ, ബോണസ്, ചികിത്സാധനസഹായം, മരണാനന്തര കുടുംബസഹായം, വിദ്യാഭ്യാസ ധനസഹായം, പ്രസവ ധനസഹായം, ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനങ്ങൾ, എന്നീ ആനുകൂല്യങ്ങളുടെ വിതരണത്തെ പോലും ഈ നികുതി വർദ്ധന പ്രതികൂലമായി ബാധിക്കും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam