പാലക്കാട്: കൈകൂലി വാങ്ങുന്നതിനിടയിൽ ജിഎസ്ടി എൻഫോഴ്‌സ്മെന്റ് വിഭാഗത്തിലെ ഇൻസ്‌പെക്ടറെ വിജിലൻസ് സംഘം പിടികൂടിയതായി റിപ്പോർട്ട്. പാലക്കാട് പുതുശ്ശേരി ജവഹർ നഗറിൽ താമസിക്കുന്ന കെ. സുമനാണ് അറസ്റ്റിലായത്. പാലക്കാട് കുരുടിക്കാട് ഭാഗത്തുവച്ചാണ് ഇയാളെ പിടികൂടിയത്.
മൂന്ന് ലക്ഷം രൂപ കൈകൂലി കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്. ചരക്ക് വാഹനങ്ങളിൽ നിന്ന് നിരന്തരം അനധികൃതമായി പണം വാങ്ങുന്നുവെന്ന പരാതികൾ നേരത്തെ തന്നെ വിജിലൻസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യനിരീക്ഷണത്തിനും പരിശോധനയ്ക്കുമിടെയാണ് നടപടി ഉണ്ടായത്.
പിടിയിലായ കെ. സുമനെ വിജിലൻസ് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് വിജിലൻസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
