കർണാടക: വിവാഹവേദിയില്‍ നവവരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. താലികെട്ടി നിമിഷങ്ങള്‍ക്ക് ശേഷം 25 കാരനായ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിയിലെ നന്ദികേശ്വർ കല്യാണ മണ്ഡപത്തിൽ ശനിയാഴ്ചയാണ് സംഭവം.
ബെലഗാവിയിലെ പാർത്ഥനഹള്ളി ഗ്രാമത്തിൽ നിന്നുള്ള യുവതിയുമായിട്ടായിരുന്നു പ്രവീണിന്‍റെ വിവാഹം.
താലി കെട്ടിയതിനുശേഷം ദമ്പതികളെ അരിയും മഞ്ഞളും നൽകി അനുഗ്രഹിക്കുന്ന ഒരു ആചാരം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സംഭവം.
രണ്ട് മൂന്ന് ഫോട്ടോ എടുത്തതിന് പിന്നാലെ പ്രവീൺ വിറയ്ക്കുകയും നെഞ്ചുവേദനിച്ച് കുഴഞ്ഞു വീഴുകയുമായിരുന്നു. പരിഭ്രാന്തരായ വിവാഹവേദിയിലുള്ളവര്‍ പ്രവീണിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്