കണ്ണൂര്‍ : വിവാഹം ആഘോഷമാക്കാൻ പലരും മത്സരിക്കുന്ന കാഴ്ചയാണ് എവിടെയും കാണാൻ സാധിക്കുന്നത്. ഇങ്ങനെ ഒരു ആഘോഷം പുലിവാല് പിടിച്ചാലോ? കണ്ണൂരിലാണ് അതിരുവിട്ട ആഘോഷം നടന്നത്.
വിവാഹത്തിനായി വരൻ ഒട്ടകപ്പുറത്ത് കയറിയെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ണൂർ വാരം ചതുരക്കിണറിലാണ് വരൻ ഒട്ടകപുറത്ത് കയറി കല്യാണത്തിനെത്തിയത്.
വളപട്ടണം സ്വദേശിയായ വരൻ റിസ്വാനും ഒപ്പം വന്ന 25 പേര്‍ക്കെതിരെ ചക്കരക്കല്ല് പൊലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂര്‍-കണ്ണൂര്‍ പാതയില്‍ ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് പൊലീസ് നടപടി സ്വീകരിച്ചത്.
വരനും സംഘവും വധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. ബന്ധുക്കളും കൂട്ടുകാരും അടങ്ങുന്ന ഘോഷയാത്രയ്ക്കിടെയാണ് വരനെ ഒട്ടകപ്പുറത്ത് കയറ്റിയത്. ഇതോടെ വീതി കുറഞ്ഞ മട്ടന്നൂര്‍- കണ്ണൂര്‍ പാതയില്‍ ഗതാഗതം തടസ്സം ഉണ്ടായെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗത തടസ്സം മാറ്റിയത്. അതിരുകടന്ന ആഘോഷം കാരണം കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള റോഡിലും ഗതാഗത തടസമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്