കണ്ണൂർ: യാത്രക്കാർക്ക് ഇനി ട്രെയിനിൽ നിന്നിറങ്ങിയ ശേഷം അരിയും മറ്റ് സാധനങ്ങളും വാങ്ങാം. ഇതിനായി റെയിൽവേ സ്റ്റേഷനുകളിൽ പലചരക്ക് കടകൾ തുറക്കും.
മംഗളൂരു ജംഗ്ഷൻ, നിലമ്പൂർ റോഡ്, കൊയിലാണ്ടി, മാഹി, കാഞ്ഞങ്ങാട്, തിരൂർ, കുറ്റിപ്പുറം സ്റ്റേഷനുകളിൽ പലചരക്ക് കടകൾ തുറക്കുന്നതിനുള്ള ടെൻഡറുകൾ ക്ഷണിച്ചു. യാത്രക്കാർക്കായി സ്റ്റേഷനുകളിൽ തയ്യാറാക്കുന്ന വിവിധ സംരംഭങ്ങളുടെ ഭാഗമാണിത്. മംഗളൂരു ജംഗ്ഷൻ ഒഴികെയുള്ള ആറ് സ്റ്റേഷനുകളിൽ ഫോട്ടോകോപ്പി മെഷീനുകളും സ്ഥാപിക്കും.
റെയിൽവേ സ്റ്റേഷനിലെ ഒഴിഞ്ഞ ഭൂമിയിൽ മീറ്റിങ് ഹാൾ സ്ഥാപിക്കാനും റെയിൽവേ പദ്ധതിയിടുന്നു. ഷൊർണൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് സംരംഭം ആദ്യം വരിക. വാടക നൽകി സ്വകാര്യ ചടങ്ങുകൾക്ക് ഉപയോഗിക്കാം.
മംഗളൂരു ജങ്‌ഷൻ, തലശ്ശേരി ഉൾപ്പെടെ ഏഴ് സ്റ്റേഷനുകളിൽ മസാജ് ചെയർ വരുന്നുണ്ട്. കാസർകോട്, തിരൂർ, ഷൊർണൂർ ഉൾപ്പെടെ റെയിൽവേ 12 സ്റ്റേഷനുകളിൽ ചെരുപ്പുകടകൾ തുടങ്ങാനും ടെൻഡർ വിളിച്ചു.
കണ്ണൂർ, മാഹി, ഫറോക്ക് ഉൾപ്പെടെ ഒൻപത് സ്റ്റേഷനുകളിൽ സ്റ്റേഷനറി, ഗിഫ്റ്റ് ഷോപ്പുകൾ വരും. കാഞ്ഞങ്ങാട്, നിലമ്പൂർ റോഡ്, പരപ്പനങ്ങാടി ഉൾപ്പെടെ എട്ട് സ്റ്റേഷനുകളിൽ മൊബൈൽ സ്റ്റോറുകൾ തുടങ്ങും.
കണ്ണൂർ, പഴയങ്ങാടി, മാഹി, തലശ്ശേരി ഉൾപ്പെടെ 17 സ്റ്റേഷനുകളിൽ വൈദ്യുതി ഇരുചക്രവാഹനം വാടകയ്ക്ക് നൽകുന്ന പദ്ധതിക്ക് ടെൻഡർ വിളിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
