സേഫ് കേരള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകളാണ് കേരള സർക്കാർ സ്ഥാപിച്ചത്.
232 കോടി രൂപയുടെ ഈ പദ്ധതി റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറയ്ക്കാൻ ലക്ഷ്യമിടുന്ന ഒന്നാണ്. ഇത് നടപ്പിലാക്കിയതു മുതൽ, എഐ ക്യാമറകൾ ഒരു വിവാദ വിഷയവുമാണ്.
പ്രവര്‍ത്തനം തുടങ്ങി ആറുമാസമായിട്ടും ഒരു രൂപ പോലും സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് എല്ലാ നിയമലംഘനങ്ങള്‍ക്കും പിഴ ഈടാക്കുന്നത് കെല്‍ട്രോണ്‍ അവസാനിപ്പിച്ചു.
പ്രതിദിന നോട്ടിസുകളുടെ എണ്ണം 40,000ല്‍ നിന്ന് 14,000 ആയും കുറച്ചു. ഇതിന് പുറമെ കണ്‍ട്രോണ്‍ റൂമിലെ 44 ജീവനക്കാരെയും കെല്‍ട്രോണ്‍ പിന്‍വലിച്ചിട്ടുണ്ട്.
ക്യാമറയുടെ വിലയും പ്രവർത്തനച്ചെലവുമായി മൂന്നു മാസം കൂടുമ്പോൾ 11.79 കോടി രൂപ കെൽട്രോണിന് കൈമാറണമെന്ന വ്യവസ്ഥ പാലിക്കാത്തതാണു കാരണം.
ഈ രീതിയിണെങ്കിൽ കൺട്രോൾ റൂമുകൾക്കും പൂട്ടു വീഴും. കൺട്രോൾ റൂമുകളുടെ വൈദ്യതി ബില്ലുകൾ കുടിശ്ശികയാണ്. കരാർ പ്രകാരം വൈദ്യുതി കുടിശ്ശികയുൾപ്പെടെ നൽകേണ്ടത് കമ്പനിയാണ്. എന്നാൽ, സർക്കാർ പണം കൊടുക്കാത്തതിനാൽ കമ്പനിക്ക് അതിനു കഴിയുന്നുമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്