തിരുവനന്തപുരം: നരേന്ദ്രമോദിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നരേന്ദ്രമോദിയുടെ പ്രസംഗം കൗതുകകരമാണ്.
കള്ളക്കടത്ത് പിടിക്കേണ്ടത് പ്രധാന മന്ത്രിയുടെ ഓഫീസാണ്. എന്തേ കള്ളക്കടത്ത് പിടിക്കാത്തത്. പ്രതികളെ സംരക്ഷിക്കാൻ ബോധപൂർവം ശ്രമം നടത്തിയത് കേന്ദ്ര ഏജൻസികളാണെന്നും നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസ് സൂചിപ്പിച്ച് എം വി ഗോവിന്ദൻ പറഞ്ഞു.
ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന നരേന്ദ്ര മോദിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ അല്ല കേരളത്തില്‍ ഒരിടത്തും ബിജെപിക്ക് തൊടാന്‍ ആവില്ല. കളവ് പറയുക എന്നതാണ് ബിജെപിയുടെ മുഖമുദ്ര. ശോഭനയെ ബിജെപി യുടെ അറയില്‍ ആക്കാന്‍ ഉദേശിക്കുന്നില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്