കണ്ണൂർ: ചപ്പാത്തി മാത്രം കഴിച്ച് ശരീരഭാരം കുറച്ച് ജയിൽ ചാടിയ കുറ്റവാളിയാണ് ഗോവിന്ദച്ചാമി.
കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടിയ ഗോവിന്ദച്ചാമിയെ നാല് കിലോമീറ്റർ അകലെയുള്ള തളാപ്പിലെ കിണറ്റിൽനിന്നാണ് പിടിച്ചത്. തുടർന്ന് വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി ഏകാന്ത തടവിലാക്കി. ജയിൽ മാറ്റത്തോടെ ഗോവിന്ദച്ചാമി വീണ്ടും തടിച്ച് കൊഴുത്തു.
നാലുമാസകൊണ്ട് ശരീരഭാരം 18 കിലോയാണ് കൂടിയത്. ഭാരം 55-ൽനിന്ന് 73 കിലോഗ്രാമായി. പരോളില്ല, നല്ല ഭക്ഷണമില്ല, ജയിൽജീവിതം മടുത്തു എന്നൊക്കെയാണ് ജയിൽച്ചാട്ടത്തിന് കാരണമായി ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തോട് ഗോവിന്ദച്ചാമി പറഞ്ഞത്.
ജയിൽച്ചാട്ടത്തിനായി 74 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഗോവിന്ദച്ചാമി പത്തുമാസം കൊണ്ട് 55 കിലോയാക്കി കുറച്ചിരുന്നു. ഉച്ചയ്ക്കും രാത്രിയും രണ്ട് വീതം ചപ്പാത്തിയും വെള്ളവുമായിരുന്നു അക്കാലത്തെ ഭക്ഷണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
