കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ജയിലിനകത്ത് നിന്നും സഹായം ലഭിച്ചതായി റിപ്പോർട്ട്. ഇയാൾ കഴിഞ്ഞിരുന്ന സെല്ലിന്റെ ഇരുമ്പ് കമ്പി മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ഇതിലൂടെ ഊർന്നാണ് പുറത്തേക്ക് ഇറങ്ങിയതെന്നാണ് നിഗമനം. എന്നാൽ ഇത് മുറിക്കാനുള്ള ആയുധം എങ്ങനെ ലഭിച്ചു എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.
അതുപോലെ തന്നെ വടം കെട്ടാൻ തുണി ദിവസങ്ങളോളം എടുത്താണ് ശേഖരിച്ചതെന്നാണ് വ്യക്തമാകുന്നത്. ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നതും ജയിലിനകത്ത് സഹായം ലഭിച്ചു എന്ന സംശയം വർദ്ധിപ്പിക്കുകയാണ്.
അതേസമയം ജയിലിലെ രണ്ട് മതിൽ കടക്കാതെ ഗോവിന്ദ ചാമിക്ക് പുറത്തെത്താൻ ആകില്ല. എന്നാൽ ഒറ്റകൈയ്യൻ ആയ ഇയാൾ എങ്ങനെ ഈ കൂറ്റൻ മതിൽ ചാടി എന്നതും സംശയം ബലപ്പെടുത്തുന്നു. പത്താം ബ്ലോക്കിൽ ഉണ്ടായിരുന്ന കുടിവെള്ള കന്നാസ് മതിൽ ചാടാൻ ഉപയോഗിച്ചതായും സൂചനയുണ്ട്. 1:15 നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. എന്നാൽ പെട്രോളിംഗ് സംഘവും സംശയാസ്പദമായതൊന്നും കണ്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
