കേരള ഗവർണറുടെ സുരക്ഷാവീഴ്ചയില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്. കൊല്ലത്ത് എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് ഗവർണർ നടുറോഡില്‍ കുത്തിയിരുന്ന സംഭവത്തിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം സി.ആർ.പി.എഫിന്‍റെ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷയാണ് വര്‍ധിപ്പിച്ചത്. ഏറ്റവും ഉയര്‍ന്ന ഇസെഡ് പ്ലസ് സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നല്‍കിയത്. കേരളത്തില്‍ നിലവില്‍ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു ഇസെഡ് പ്ലസ് സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോൾ ഗവര്‍ണര്‍ക്ക് കൂടി ബാധകമാക്കിയത്.
അതേസമയം പുതിയ നിർദേശപ്രകാരം ഗവർണറുടെ സുരക്ഷ കേന്ദ്ര സുരക്ഷ ഏജൻസിയായ സി.ആർ.പി.എഫിന് കൈമാറും. കൊല്ലം നിലമേലില്‍ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് ആയിരുന്നു രണ്ട് മണിക്കൂർ ഗവർണർ നടുറോഡില്‍ കുത്തിയിരുന്നത്. ഇതിന് പിന്നാലെ ആണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്