കഴിഞ്ഞ 1,095 ദിവസങ്ങളിൽ‌ 328 ദിവസം ഗവർണർ കേരളത്തിനു പുറത്ത് ! രഹസ്യ വിവരം പരസ്യമാക്കി 

JANUARY 30, 2024, 6:45 AM

 തിരുവനന്തപുരം: സർക്കാരും ​ഗവർണ്ണറും ഇടഞ്ഞിരിക്കുന്ന സമയത്ത് തന്നെ ​ഗവർണ്ണറുടെ യാത്ര രേഖകൾ പുറത്ത് വിട്ട് പൊതുഭരണ വകുപ്പ്. രാജ്ഭവൻ രഹസ്യമാക്കിവെച്ച വിവരമാണ് സർക്കാർ പുറത്ത് വിട്ടത്. 

ഗവർണർ കേരളത്തിനു പുറത്തുപോകുമ്പോൾ സംസ്ഥാന സർക്കാരിനെ അറിയിക്കണമെന്നു ചട്ടമുണ്ട്. ഇതനുസരിച്ചു ലഭിച്ച വിവരങ്ങളാണു പൊതുഭരണ വകുപ്പു പുറത്തുവിട്ടത്. 

പുറത്തുവിട്ട രേഖകൾ പ്രകാരം ​ഗവർണ്ണർ ഒരു വർഷത്തോളം കേരളത്തിന് പുറത്താണ്. 2021 ജൂലൈ 29 മുതൽ ഈ മാസം 1 വരെയുള്ള കണക്കുകളാണു വെളിപ്പെടുത്തിയത്. 2019 സെപ്റ്റംബറിലാണ് ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി ചുമതലയേറ്റത്.

vachakam
vachakam
vachakam

  കഴിഞ്ഞ 1,095 ദിവസങ്ങളുടെ കണക്കെടുത്താൽ 328 ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിനു പുറത്ത്. 

ഏറ്റവും കൂടുതൽ വിമാനയാത്ര നടത്തിയ ഗവർണർമാരുടെ പട്ടികയിലും ആരിഫ് മുഹമ്മദ് ഖാനുണ്ട്. രാജ്ഭവനോട് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും നൽകാത്ത വിവരം  മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പാണു പുറത്തുവിട്ടത്. 

ഏറ്റവും കൂടുതൽ യാത്ര ഡൽഹി വഴിയും മംഗളൂരു വഴിയും സ്വദേശമായ യുപിയിലേക്കായിരുന്നു. മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കും പലവട്ടം യാത്ര ചെയ്തു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam