തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ അധ്യാപക നിയമനത്തിൽ യുജിസി യോഗ്യത കർശനമായി പാലിക്കണമെന്ന് ചാൻസിലറായ ഗവർണറുടെ ഉത്തരവ്.
ചാൻസലർക്ക് ലഭിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് ഇടപെടൽ. അധ്യാപകരുടെ പേരും യോഗ്യതകളും കോളേജുകളുടെ പോർട്ടലുകളിൽ പ്രസിദ്ധപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.
യോഗ്യത ഇല്ലാത്തവരുടെ നിയമനം തടയണമെന്ന് സർവകലാശാല വിസിമാർക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നിർദേശം നൽകി. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മാ ഉറപ്പാക്കാനാണ് തീരുമാനമെന്നാണ് രാജ്ഭവൻ വ്യക്തമാക്കുന്നത്.
സർവകലാശാല വൈസ്ചാൻസലർമാർ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്കയച്ച സർക്കുലറിലാണ് ഗവർണർ നിർണായക നിർദേശം മുന്നോട്ട് വയ്ക്കുന്നത്. അധ്യാപക നിയമനങ്ങളിൽ പൂർണമായും യുജിസി ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.
അധ്യാപകരുടെ യഥാർഥ യോഗ്യത വിവരങ്ങൾ കോളേജ് പോർട്ടലിൽ പ്രസിദ്ധീകരിക്കണം എന്നും സർക്കുലർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
