2 മണിക്കൂര്‍   ഇരിക്കാന്‍ കസേര നല്‍കിയ കടയുടമക്ക് പണം നല്‍കി ഗവര്‍ണര്‍

JANUARY 27, 2024, 3:00 PM

 കൊല്ലം:  എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔദ്യോ​ഗിക വാഹനത്തിൽ നിന്നിറങ്ങി റോഡരികിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ വാർത്താ കേരളം കണ്ടത്. 

ഒരു കടയുടെ മുന്നിലാണ് ​ഗവർണർ ഇരുന്നത്. രണ്ട് മണിക്കൂർ നേരത്തെ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങുമ്പോൾ, അത്രയും നേരം കച്ചവടം മുടങ്ങിയതിൽ 1000 രൂപ കടയുടമയെ ഏൽപിച്ചാണ് ​ഗവർണറും സംഘവും മടങ്ങിപ്പോയത്. 

രണ്ട് മണിക്കൂർ കച്ചവടം മുടങ്ങിയതിന് നഷ്ടപരിഹാരമെന്ന നിലയിലാണ് തുക നൽകിയത്. എന്നാൽ സംഭവത്തിൽ പരാതിയില്ലെന്നും പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നുമായിരുന്നു കടയുടമ ഫിറോസിന്റെ പ്രതികരണം. 

vachakam
vachakam
vachakam

പൈസ വേണ്ടെന്ന് ഫിറോസ് പറഞ്ഞിട്ടും 1000 രൂപ നൽകുകയായിരുന്നു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam