തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 133 ദിവസമായി തുടരുന്ന എൽപിഎസ്ടി (ലോവർ പ്രൈമറി സ്കൂൾ ടീച്ചർ) റാങ്ക് ഹോൾഡേഴ്സ് സമരസമിതിയുമായി ചർച്ച നടത്താൻ സർക്കാർ.
22 ദിവസമായി നിരാഹാര സമരം തുടരുന്ന സമരസമിതി സെക്രട്ടറി എസ്. വളർമതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ചർച്ച . പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സമരസമിതിയുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
എന്നാൽ, ചർച്ച എപ്പോൾ, എവിടെ വെച്ച് നടക്കുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഇന്ന് ആലപ്പുഴ ജില്ലയിലാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് ഔദ്യോഗിക പരിപാടികളുള്ളത്.
നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുക, അധ്യാപക-വിദ്യാർത്ഥി അനുപാതം 1:30 എന്നതിൽ നിന്ന് 1:25 ആയി കുറയ്ക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.
ഇതിൽ അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്ന കാര്യത്തിൽ അധിക സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
