തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ സംവരണം സ്വകാര്യമേഖലയിലേക്കുകൂടി വ്യാപിപ്പിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍.
രണ്ടാംപിണറായി സര്‍ക്കാറിന്റെ നാലാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിലാണ് പ്രഖ്യാപനം. സില്‍വര്‍ ലൈനില്‍ പിന്നോട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേവസ്വം വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ പിഎസ്സി മാതൃകയില്‍ സംവരണം നടപ്പാക്കി.
ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി ആനുകൂല്യം ലഭ്യമാക്കാന്‍ കെ.ജി. ബാലകൃഷ്ണന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പശ്ചാത്തലസൗകര്യവികസനത്തിന് ഈ വര്‍ഷം ഡിസംബറിനുള്ളില്‍ 12,500 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബിവഴി പൂര്‍ത്തിയാക്കും.
റെയില്‍വേയില്‍നിന്ന് അന്തിമാനുമതി ലഭിക്കുന്നമുറയ്ക്ക് സില്‍വര്‍ ലൈനില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോവും. വിശദപദ്ധതിറിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്