തിരുവനന്തപുരം: ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ കലാ-കായിക വിദ്യാഭ്യാസത്തിനായി നിശ്ചയിച്ച പീരീയഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന കര്‍ശനനിര്‍ദേശവുമായി സര്‍ക്കാര്‍. ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്.
പുതിയ പാഠ്യപദ്ധതിയിൽ എൽപിമുതൽ ഹയർസെക്കൻഡറിവരെയാണ് കലാ-കായിക വിദ്യാഭ്യാസം. പ്രൈമറിയിൽ കളികളുമായി സംയോജിപ്പിച്ചാണ് പഠനം. യുപിയിൽ ആഴ്ചയിൽ മൂന്നു പിരീയഡ്, എട്ടാംക്ലാസിൽ രണ്ടോ മൂന്നോ പിരീയഡ്, ഒൻപതിൽ-രണ്ട്, പത്തിൽ-ഒന്ന് എന്നിങ്ങനെ വേണമെന്നാണ് നിർദേശം.
എന്നാൽ ഈ പിരീയഡുകളിൽ അധ്യാപകർ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതു പതിവായി. വിദ്യാഭ്യാസ ഉദ്യോഗസ്ഥരെ കാണിക്കാൻ കലാ-കായിക പിരീയഡുകൾ നിശ്ചയിച്ചുള്ള ടൈംടേബിളും അധ്യാപകർക്ക് പഠിപ്പിക്കാൻ അതൊഴിവാക്കിയുള്ള ടൈംടേബിളും തയ്യാറാക്കാൻ തുടങ്ങി.
പ്രഥമാധ്യാപകരുടെകൂടി അറിവോടെയുള്ള ഈ അട്ടിമറി ചൂണ്ടിക്കാട്ടി കൊല്ലം പോരുവഴി സ്വദേശിയായ അധ്യാപകൻ എൽ. സുഗതൻ പരാതിയുമായി ബാലാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു.
മറ്റു വിഷയങ്ങള്‍ക്കായി കലാ-കായിക-പ്രവൃത്തിപരിചയ പിരീയഡുകള്‍ മാറ്റിവെക്കുന്നത് പാഠ്യപദ്ധതി സമീപനത്തിന് വിരുദ്ധമാണെന്ന് ബാലാവകാശ കമ്മിഷന്‍ അംഗം ഡോ. എഫ് വിത്സണ്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
