തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പിണറായി വിജയൻ സർക്കാരിന്റെ പ്രധാന സർക്കാർ അഭിഭാഷകർ രാജിവെച്ചു. കെ ഗോപാലകൃഷ്ണ കുറുപ്പ് ഉൾപ്പെടെയുള്ളവരാണ് രാജിക്കത്ത് നൽകിയത്. അഡ്വക്കേറ്റ് ജനറൽ തന്റെ രാജിക്കത്ത് ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലക്ന് കൈമാറി.
അഡീഷണൽ അഡ്വക്കേറ്റ് ജനറൽമാരായ അശോക് എം ചെറിയാൻ, കെ പി ജയചന്ദ്രൻ എന്നിവരും രാജിവെച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി തന്റെ രാജിക്കത്ത് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് നൽകി. സ്റ്റേറ്റ് അറ്റോണി എൻ മനോജ് കുമാർ നിയമ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി.
ഇതിന് പുറമെ സംസ്ഥാന സർക്കാരിന്റെ ചില സീനിയർ ഗവൺമെന്റ് പ്ലീഡർമാരും രാജിവെച്ചതായി വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
