തിരുവനന്തപുരം: തുടർച്ചയായ ആനുകൂല്യ നിഷേധത്തിനെതിരെ പ്രതിപക്ഷ സംഘടനയിലെ സർക്കാർ ജീവനക്കാരും അധ്യാപകരും ബുധനാഴ്ച പണിമുടക്കും. എന്നാല്‍ പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോണ്‍ പ്രഖ്യാപിച്ചു.
ജനുവരി 24നാണ് യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആറു ഗഡു (18%) ഡിഎ അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്ബള പരിഷ്ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിസെപ് അപാകതകള്‍ പരിഹരിക്കുക, വിലക്കയറ്റം തടയുക , പന്ത്രണ്ടാം ശമ്ബള കമ്മീഷനെ നിയമിക്കുക, സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സെക്രട്ടേറിയറ്റ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ 33 മാസത്തിനിടെ സർക്കാർ ജീവനക്കാർക്ക് യാതൊരു ആനുകൂല്യവും എല്‍ഡിഎഫ് സർക്കാർ അനുവദിച്ചില്ലെന്ന് സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്