ഡയാലിസിസ് ധനസഹായം അനുവദിക്കാൻ സർക്കാർ ഡോക്ടർമാർക്ക് വിസമ്മതം: താക്കീതുമായി മനുഷ്യാവകാശ കമ്മീഷൻ 

NOVEMBER 11, 2025, 6:01 AM

ഇടുക്കി : സ്വകാര്യ ആശുപത്രികളിൽ നടത്തുന്ന ഡയാലിസിസിന് സർക്കാർ നൽകുന്ന ധനസഹായം അനുവദിക്കാൻ സർക്കാർ ആശുപത്രികളിലെ  ഡോക്ടർമാർ തടസം നിൽക്കുന്നതായി പരാതിയുയർന്ന സാഹചര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കി ധനസഹായം അനുവദിക്കാനും ഫണ്ട് ലാപ്സാവാതിരിക്കാനും ജില്ലാ മെഡിക്കൽ ഓഫീസർമാർ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

 ആവശ്യമെങ്കിൽ  ആരോഗ്യവകുപ്പിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം എല്ലാ ജില്ലാ കളക്ടർമാരും ജില്ലാ മെഡിക്കൽ ഓഫീസർമാരും  വിളിച്ച് സർക്കാർ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് ആരോഗ്യ  വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. 

 സ്വകാര്യ ആശുപത്രികളിൽ നടത്തുന്ന ഡയാലിസിസിന് ധനസഹായം അനുവദിക്കേണ്ടത് ബന്ധപ്പെട്ട സർക്കാർ ആശുപത്രി സൂപ്രണ്ടുമാർ വഴിയാണെന്നും ധനസഹായം അനുവദിക്കാൻ സൂപ്രണ്ടുമാർ വിമുഖത കാണിക്കുകയാണെന്നുമുള്ള  ഇടുക്കി ജില്ലാ പഞ്ചായത്ത് ,അറക്കുളം ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. 

vachakam
vachakam
vachakam

 ഡോക്ടർമാരുടെ സംഘടനയുടെ തീരുമാന പ്രകാരമാണ് ചുമതല നിർവഹിക്കാൻ വിമുഖത കാണിക്കുന്നതെന്നും ഇത് ഫണ്ട് പാഴാകാൻ സാഹചര്യം ഒരുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ജി. ഒ. നമ്പർ 1651 / 2023/ തദ്ദേശ സ്വയംഭരണം  പ്രകാരമാണ് ആശുപത്രി സൂപ്രണ്ടുമാരെ ഇതിനായി ചുമതലപ്പെടുത്തിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ളതാണ് സർക്കാർ തീരുമാനം. സൂപ്രണ്ടുമാരുടെ വിസമ്മതത്തിനെതിരെ 2025 മാർച്ച് 6 ന് ഇടുക്കി ജില്ലാ കളക്ടറും  ഉത്തരവിറക്കി. ഡോക്ടർമാരുടെ നിസഹകരണം കാരണം മുൻ വർഷത്തെ ഫണ്ട്  ലാപ്സാവാനുള്ള സാഹചര്യമുണ്ടായി.  പദ്ധതിനിർവഹണത്തിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് അറക്കുളം സി എച്ച് സി മെഡിക്കൽ ഓഫീസർ അറക്കുളം പഞ്ചായത്ത് സെക്രട്ടറിക്ക്  കത്ത് നൽകിയിരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു. 

 സർക്കാർ ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചാൽ അത് അച്ചടക്കലംഘനവും ഭരണഘടനാപരമായ നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു. ഡയാലിസിസ് ധനസഹായത്തിന്റെ ഗുണഭോക്താക്കൾ  പാവപ്പെട്ട രോഗികളാണ്. സർക്കാർ ഉദ്യോ ഗസ്ഥരുടെ നിസഹകരണം കാരണം ഇവർക്ക് ധനസഹായം വൈകിയാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ൽ അനുശാസിക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ   ലംഘനമാണ് .

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള സർക്കാർ ഉത്തരവ്  നടപ്പിലാക്കാനുള്ള ബാധ്യത ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർക്കുണ്ട്.  രോഗികൾക്ക് യഥാസമയം ലഭിക്കേണ്ട ധനസഹായം ലഭിക്കാതിരുന്നാൽ അതിൻറെ ഉത്തരവാദി അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥൻ മാത്രമായിരിക്കുമെന്നും ജസ്‌റ്റിസ്  അലക്സാണ്ടർ  തോമസ് ഓർമ്മിപ്പിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ  2 മാസത്തിനകം ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് ഡയറക്ടറും  കമ്മീഷനെ അറിയിക്കണം. മറ്റൊരു കേസ് പരിഗണിക്കുന്നതിനിടയിലാണ് പഞ്ചായത്ത് ഉദ്യോഗസ്ഥർ ഇക്കാര്യം കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam