കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. കണ്ണൂർ ജില്ലാ കളക്ടർക്കാണ് അന്വേഷണ ചുമതല.
സംഭവവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ. രാജൻ കളക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് അറിയാൻ കഴിഞ്ഞത്.
അന്വേഷണത്തിൽ യാതൊരു പക്ഷപാതവും ഉണ്ടായിരിക്കില്ല. മുൻവിധികൾ ഉണ്ടാകില്ലെന്നും, ആരെയും സർക്കർ സംരക്ഷിക്കില്ലെന്നും മന്ത്രി കെ. രാജൻ നിയമസഭയിൽ വ്യക്തമാക്കി.
നവീൻ ബാബുവിൻ്റെ മരണം ഏറെ ദുഃഖകരമാണ്. അദ്ദേഹം റവന്യൂ കുടുംബത്തിലെ അംഗമാണ്. ഒരു പരാതിയും അദ്ദേഹത്തിനെതിരെ ഇതുവരെ ലഭ്യമായിട്ടില്ല. അദ്ദേഹത്തിൻ്റെ മരണം വ്യക്തിപരമായും ദുഃഖം ഉണ്ടാകുന്നുവെന്നും നേരത്തെ കെ രാജൻ പറഞ്ഞിരുന്നു.
ഇന്ന് രാവിലെയാണ് പള്ളിക്കുന്നിലെ വീട്ടിൽ എഡിഎം നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തിയ പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്