തിരുവനന്തപുരം: നിയമസഭ പാസാക്കി രാജ്ഭവനിലേക്ക് അയച്ച സർവകലാശാലാ ഭേദഗതി ബില്ലുകളിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഒപ്പിടില്ല. ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടേക്കും.
ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുകയും അത് ഉന്നതവിദ്യാഭ്യാസ മന്ത്രിക്കു കൈമാറുകയും ചെയ്യുന്നതാണു ബില്ലുകളെന്നാണു വിലയിരുത്തൽ. ഇതേ ബില്ലുകൾക്കൊപ്പം അയച്ച സ്വകാര്യ സർവകലാശാലാ ബില്ലിൽ ഗവർണർ ഒപ്പുവയ്ക്കും.
അതേസമയം കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, സംസ്കൃത, കുസാറ്റ്, സാങ്കേതിക സർവകലാശാലകളിലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലുകളാണു നിയമസഭ പാസാക്കിയത്. ഈ ബില്ലുകളിലാണ് ഗവർണ്ണർ ഒപ്പുവെയ്ക്കാത്തത്.
ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു രാജ്ഭവനിലെത്തി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ഈ ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണർ അനുമതി നൽകിയത്. അന്നു ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളെല്ലാം ഇപ്പോഴും നിലനിൽക്കുന്നുവെന്നാണു രാജ്ഭവന്റെ നിലപാട്.
ഗവർണർക്കു ലഭിച്ച നിയമോപദേശവും ഇതു ശരിവയ്ക്കുന്നതാണ്. ഈ സാഹചര്യത്തിൽ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്