കൊല്ലം: പത്തനാപുരത്ത് പൊലീസ് വാഹനം ഇടിച്ച് തകർത്ത ശേഷം കടന്ന് കളഞ്ഞ ഗുണ്ടാ നേതാവിനെ സാഹസികമായി പിടികൂടി.
പത്തനാപുരം എസ് എച്ച് ഒ ബിനു, എസ് ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ സാഹസികമായ് പ്രതിയെ കീഴടക്കുകയായിരുന്നു.
തമിഴ് നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പ്രതി സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ 3.30 ഓടെയാണ് വിദഗ്ധമായ് ഇയാളെ പൊലീസ് പിടികൂടിയത്.
തമിഴ്നാട്ടിലെ അതിർത്തി ഗ്രാമത്തിൽ ഒളിവിൽ കഴിയുകയായിരുന്നു സജീവ്. താടിയും മുടിയുമൊക്കെ മാറ്റി വേഷം മാറി ഒളിവിൽ കഴിഞ്ഞിരുന്നത്.
മൊബൈൽ ഫോണും ഉപയോഗിച്ചിരുന്നില്ല. ഇയാളുടെ അടുത്ത പരിചയക്കാരെയും മറ്റും ചോദ്യം ചെയ്തതിൽ നിന്നാണ് തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
