തിരുവനന്തപുരം: പുതിയ സാമ്പത്തിക വര്‍ഷത്തിലും ബിവറേജസ് കോര്‍പ്പറേഷന് മികച്ച വില്പനയെന്ന് കണക്കുകൾ. ഏപ്രില്‍ ഒന്ന് മുതല്‍ ജൂലായ് 20 വരെയുള്ള കാലയളവില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില്‍ 296.09 കോടിയുടെ വര്‍ദ്ധനയുണ്ടായി എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
അതേസമയം ബിയറിന്റെ വില്പനയില്‍ മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിനേക്കാള്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുറത്തു വരുന്ന കണക്കുകൾ പ്രകാരം ജൂലായ് 20 വരെ വെയര്‍ഹൗസുകളും ചില്ലറ വില്പനശാലകളും വഴി 6262.38 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 5966.29 കോടിയായിരുന്നു.
എന്നാൽ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് 5471.42 കോടി നല്‍കി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 5215.29 കോടി ആയിരുന്നു നികുതി നൽകിയത്. ചില്ലറ വില്പന ശാലകള്‍ വഴി 54.10 ലക്ഷം കെയ്‌സ് മദ്യമാണ് വിറ്റത്. ഇത് കഴിഞ്ഞ വര്‍ഷം 53.53 ലക്ഷം ആയിരുന്നു. വെയര്‍ഹൗസുകള്‍ വഴിയുള്ള വില്പന 17.02 ലക്ഷം കെയ്‌സായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19.5 കോടിയിലധികം നേടി റെക്കാഡ് വിറ്റുവരവാണ് ബെവ്‌കോ നേടിയത് എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
