യാത്രക്കാർക്ക് സന്തോഷ വാർത്ത; നിലമ്പുർ-കോട്ടയം, കോട്ടയം-നാഗർകോവിൽ എക്‌സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചു

AUGUST 12, 2025, 5:44 AM

തിരുവനന്തപുരം: നിലമ്പുർ-കോട്ടയം, കോട്ടയം- നാഗർകോവിൽ എക്‌സ്പ്രസുകളിൽ രണ്ട് സെക്കൻ്റ് സിറ്റിങ് കോച്ചുകൾ കൂടി അനുവദിച്ചു റയിൽവേ. കോട്ടയം-കൊല്ലം പാസഞ്ചർ, കൊല്ലം-ആലപ്പുഴ പാസഞ്ചർ, ആലപ്പുഴ-കൊല്ലം പാസഞ്ചർ, കൊല്ലം-തിരുവനന്തപുരം പാസഞ്ചർ, തിരുവനന്തപുരം-നാഗർകോവിൽ പാസഞ്ചർ എന്നിവയിലും കോച്ചുകൾ കൂടും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

അതേസമയം നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസിൽ ഓഗസ്റ്റ് 15 മുതലും കോട്ടയം-നിലമ്പൂർ, നിലമ്പൂർ-കോട്ടയം എക്‌സ്പ്രസുകളിൽ ഓഗസ്റ്റ് 16 മുതലുമാണ് കോച്ചുകൾ കൂടുന്നത്. മറ്റു ട്രെയിനുകളിൽ ഓഗസ്റ്റ് 17 മുതലാണ് അധിക കോച്ചുകൾ ഉണ്ടാവുക. ഇതോടെ ഈ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 14ൽനിന്ന് 16 ആകും എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam