കൊച്ചി: ക്രിസ്തുവിൻ്റെ കുരിശു മരണത്തിൻ്റെ സ്മരണ പുതുക്കി ഇന്ന് ദുഃഖവെള്ളി. ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും കുരിശിൻ്റെ വഴിയും പുരോഗമിക്കുകയാണ്.
വിവിധ ദേവാലയങ്ങളിൽ ദുഃഖ വെള്ളിയുടെ ഭാഗമായി പ്രത്യേക പ്രാർഥനകളും കുരിശിന്‍റെ വഴിയും നടക്കും. മലയാറ്റൂർ അടക്കമുള്ള പ്രശസ്തമായ ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളിലേക്ക് വൻ തീര്‍ഥാടക പ്രവാഹമാണ്.
യേശു ക്രിസ്തുവിൻ്റെ പീഡാനുഭവത്തിൻ്റെയും കുരിശുമരണത്തിൻ്റെയും സ്മരണയിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ദുഃഖ വെള്ളി ആചരിക്കുന്നത്.
മനുഷ്യരുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസമാണ് ദുഃഖ വെള്ളിയായി ആചരിക്കുന്നത്.
മനുഷ്യരാശിയുടെ പാപ പരിഹാരത്തിനായി ദൈവപുത്രനായ യേശു കുരിശ് വരിച്ചുവെന്നും മൂന്നാം നാൾ ഉയർത്തെഴുന്നേറ്റുവെന്നുമാണ് വിശ്വാസം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ഐസിയുവിലുള്ള നാല് പേരിൽ ഒരാളുടെ നില മെച്ചപ്പെട്ടു
ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ പരാതി; കളക്ടറുടെ നിർണായക റിപ്പോർട്ട് ഇന്ന്
എഐ ട്രേഡിങ്ങിന്റെ പേരിൽ വ്യാപക ഓൺലൈൻ തട്ടിപ്പ്; മലയാളികൾക്ക് നഷ്ടമായത് ഏകദേശം 1694 കോടി