​ഗോൾഡൻവാലി നിധി തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ

OCTOBER 30, 2025, 5:36 AM

തിരുവനന്തപുരം; നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയ നിധി കമ്പനി ഉടമയെ തമ്പാനൂർ പോലീസ്   അറസ്റ്റ് ചെയ്തു. തൈയ്ക്കാട് ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന ​ഗോൾഡൻവാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡിൽ നക്ഷത്രയിൽ താര കൃഷ്ണൻ എന്നറിയപ്പെടുന്ന താര എം  (51) നെയാണ് തമ്പാനൂർ പോലീസ് സംഘം ബം​ഗുളുരൂ എയർപോർട്ടിൽ നിന്നും പിടി കൂടിയത്. കേസിലെ രണ്ടാം പ്രതിയും, തൈയ്ക്കാട് ശാഖാ മാനേജിം​ഗ് ഡയറക്ടറുമായ എറണാകുളം, കടവന്ത്ര എ.ബി.എം ടവേഴ്സിൽ കെ. ടി തോമസ് എന്നറിയപ്പെടുന്ന (കറുകയിൽ  തോമസ് തോമസ് - 60), മറ്റു ഡയറക്ടർ ബോർഡ് അം​ഗങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി  തിരുവനന്തപുരം ഡിസിപി ടി.ഫറാഷ്. ഐപിഎസ് അറിയിച്ചു.

ഗോൾഡൻവാലി നിധി എന്ന പേരിൽ തൈയ്ക്കാട്, കാട്ടാക്കട, ആര്യനാട്, പട്ടം, തിരുമല, ഹരിപ്പാട്, വെള്ളാണിയിലെ പാമാംകോട്  എന്നിവിടങ്ങളിൽ സ്ഥാപനം നടത്തി വന്നത്.  നിധി കമ്പനിയുടെ മറവിൽ ​ഗോൾഡ് ലോണും, എഫ്.ഡി അക്കൗണ്ടുകളുമാണ് ഇവിടെ നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയാണ് നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെ തുടർന്ന്   ഡയറക്ടർമാരായ താര , തോമസ് എന്നിവരെ നിക്ഷേപകർ സമീപിച്ചപ്പോൾ സമയം നീട്ടി വാങ്ങി മുങ്ങുകയായിരുന്നു.

തുടർന്ന് പോലീസിന് ലഭിച്ച പരാതിയെ തുടർന്ന്  ടി.ഫറാഷ്. ഐപിഎസിന്റെ നിർദ്ദേശ പ്രകാരം തമ്പാനൂർ എസ്.എച്ച് ഒ, ജിജു കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിക്കുകയായിരുന്നു. തുടർന്ന് താരയും, ഭർത്താവ് രാധാകൃഷ്ണനും വിദേശത്ത് നിന്നും ബം​ഗുളുരു വഴി വരുന്നുവെന്ന് ഡിസിപിക്ക് ലഭിച്ച രഹസ്യ നിർദ്ദേശത്തെ തുടർന്ന് അന്വേഷണ സംഘത്തെ ബം​ഗുളുരുവിലേക്ക് അയക്കുകയായിരുന്നു. അവിടെ വെച്ച് ഫോർട്ട് എ.സി. ബിനുകുമാർ സി,  തമ്പാനൂർ എസ്.എച്ച്.ഒ  ജിജു കുമാർ പി. ഡി, എസ്.ഐ. ബിനു മോഹൻ , വനിതാ സിപിഒ സജിത, സിപിഒമാരായ അരുൺകുമാർ കെ, ശ്രീരാ​ഗ്, ഷിബു എന്നിവരുടേ നേതൃത്വത്തിലുളള സംഘം താരയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

vachakam
vachakam
vachakam

നിലവിൽ തിരുമല, പട്ടം, ഹരിപ്പാട് ശാഖകൾ പൂട്ടിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തൈയ്ക്കാട്, കാട്ടക്കട, ആര്യനാട് ശാഖകളിൽ നിന്നും നിരവധി പേർക്ക് തുക തിരികെ നൽകാനുള്ളതായുള്ള പരാതികളും ഉണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം, കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത പ്രതിയെ കസ്റ്റഡിൽ എടുത്ത് ചോദ്യം ചെയ്താൽ കൂടുതൽ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തു വരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. നിധി കമ്പനിയുടെ മറവിൽ ഇൻഡസെന്റ് ബാങ്ക് അക്കൗണ്ടിൽ അനധികൃതമായി കോടിക്കണക്കിന് രൂപ വന്നതിനെ തുടർന്ന് ആറ് മാസം മുൻപ് ആ ബാങ്ക് അക്കൗണ്ട് ബാങ്ക് അധികൃതർ മരവിപ്പിച്ചിരുന്നു. അത് അടക്കമുള്ള തട്ടിപ്പുകളിൽ അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റെ നീക്കം.

പ്രതിക്കെതിരെ കാട്ടക്കട പോലീസ് രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം ആരംഭിച്ചതായി കാട്ടക്കട എസ്.എച്ച്.ഒ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam