ശബരിമല ശില്പപാളിയിലെ സ്വര്‍ണമോഷണം അന്വേഷണം നടക്കട്ടെയെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎല്‍എ. വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ തനിക്കറിയില്ല. മാധ്യമങ്ങളിലൂടെയാണ് വിവരങ്ങൾ അറിയുന്നത്. പഠിക്കാനോ മനസ്സിലാക്കാനോ ഉള്ള സമയം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആറാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തീകരിക്കാനാണ് കോടതി നിർദ്ദേശം നല്‍കിയിരിക്കുന്നത്. ആ ആറാഴ്ച കാത്തിരിക്കണമെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല ശില്പപാളിയിലെ സ്വര്‍ണമോഷണത്തില്‍ കള്ളന്മാരെയെല്ലാം ജയിലിലടക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. എസ് ഐ ടി അന്വേഷണത്തില്‍ ആര് പ്രതിയായാലും നടപടി ഉറപ്പാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ഈ കേസില്‍ ഒന്നും ഒളിക്കാൻ ഇല്ലെന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
