ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ്ണ മോഷണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഹൈദരാബാദിലേക്കും വ്യാപിപ്പിക്കാന്‍ എസ്‌ഐടി. ഹൈദരാബാദ് സ്വദേശി നാഗേഷിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയും നാഗേഷും തമ്മിലുള്ള ഇടപാടുകളില്‍ എസ്‌ഐടി ദുരൂഹത സംശയിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം ഹൈദരാബാദിലേക്കും വ്യാപിച്ചത്.
അതേസമയം, ശബരിമലയിലെ തട്ടിപ്പ് കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് വിവരം. പ്രതി പട്ടികയിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും പിന്നാലെ ചോദ്യം ചെയ്യാനാണ് എസ് ഐ ടി തീരുമാനം.പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് എല്ലാ പ്രതികൾക്കും ഇന്ന് നോട്ടീസ് നൽകിയേക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്