തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധനവ്. ഒരു പവൻ സ്വർണത്തിന് 1,080 രൂപ കൂടി 1,16,320 രൂപയായപ്പോൾ, ഗ്രാമിന് 135 രൂപ ഉയർന്ന് 14,540 രൂപയായി.
ഇന്നലെ സ്വർണവിലയിൽ രണ്ടുതവണ മാറ്റം രേഖപ്പെടുത്തി. രാവിലെ പവന് 1,17,120 രൂപയെന്ന ഉയർന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് ഉച്ചയ്ക്ക് ശേഷം വില കുറയുകയും പവന് 1,15,240 രൂപ എന്ന നിലയിലേക്കും എത്തിയിരുന്നു.
ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന സ്വർണനിരക്ക് കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. അതേസമയം, ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു വില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
