തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 135 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ (8 ഗ്രാം) സ്വർണത്തിന്റെ വിലയിൽ ഏകദേശം 1080 രൂപയുടെ വർധനവാണ് ഉണ്ടായത്.
ഇന്നത്തെ വിലനിരക്കുകൾ പ്രകാരം, ഒരു ഗ്രാം സ്വർണത്തിന് 14,040 രൂപയിലധികമാണ് നൽകേണ്ടിവരുന്നത്. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,12,320 രൂപയും പണിക്കൂലിയും നികുതിയും ചേർത്ത് കൂടുതൽ തുകയും ചെലവാകുമെന്ന് ആണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ നാല് ദിവസങ്ങളായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്നത്തെ വർധനവോടെ വിപണിയിൽ വീണ്ടും മാറ്റം വന്നിരിക്കുകയാണ്. ആഗോള വിപണി മാറ്റങ്ങളും ഡോളർ മൂല്യത്തിലെ വ്യതിയാനങ്ങളുമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വില 260 രൂപയായി കുറഞ്ഞു. 10 ഗ്രാം വെള്ളിക്ക് 2,600 രൂപയാണ് നിലവിലെ നിരക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
