സ്വർണത്തിന് 9 മാസം കൊണ്ട് കൂടിയത് 36,920 രൂപ

OCTOBER 14, 2025, 8:58 PM

കൊച്ചി: അമേരിക്കയിലെ സാമ്പത്തിക അനിശ്ചിതത്വവും വ്യാപാര യുദ്ധവും പിന്തുണയായതോടെ നടപ്പുവർഷം ആദ്യ ഒൻപത് മാസത്തിൽ കേരളത്തിൽ പവൻ വിലയിൽ 36,920 രൂപയുടെ വർദ്ധന. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നലെ കേരളത്തിൽ പവൻ വില 94,120 രൂപയിലെത്തി.

ചൈനയും അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങൾ വഷളാകുന്നതും ഡോളറിന്റെ ദൗർബല്യവുമാണ് സ്വർണത്തിന് കരുത്ത് പകരുന്നത്. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ വില റെക്കാഡുകൾ പുതുക്കി കുതിക്കുന്നത്. ഇന്നലെ കനത്ത ചാഞ്ചാട്ടമാണ് സ്വർണ വിലയിൽ ദൃശ്യമായത്.

നടപ്പുവർഷം ജനുവരി ഒന്നിന് കേരളത്തിൽ പവൻ വില 57,200 രൂപയായിരുന്നു. രാജ്യാന്തര വിപണിയിൽ അന്ന് സ്വർണ വില ഔൺസിന് 2,624 ഡോളറായിരുന്നു. ഇന്നലെ 4,180 ഡോളർ വരെയിത് ഉയർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ റെക്കാഡ് തകർച്ചയും കേരളത്തിൽ സ്വർണ വില വർദ്ധനയുടെ തോത് ഉയർത്തി.

vachakam
vachakam
vachakam

ഇന്നലെ രാവിലെ 9.20ന് 2,400 രൂപ ഉയർന്ന് 94,360 രൂപയിലെത്തി റെക്കാഡിട്ട പവൻ വിലയിൽ പിന്നീട് രണ്ട് തവണ മാറ്റം വരുത്തി. ഒരു ദിവസം പവൻ വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വർദ്ധനയാണിത്. രാവിലെ ഗ്രാമിന് 300 രൂപ ഉയർന്നു. രാജ്യാന്തര വിപണിയിൽ രാവിലെ സ്വർണ വില ഔൺസിന്(31.1ഗ്രാം) 4,180 ഡോളറായിരുന്നു. പിന്നീട് വില 4,100 ഡോളറിലേക്ക് താഴ്ന്നു.

ഇതോടെ കേരളത്തിലും വിലയിൽ മാറ്റം വരുത്തി. ഉച്ചയ്ക്ക് 12.10ന് പവൻ വില 1,200 കുറഞ്ഞ് 93,120 രൂപയിലെത്തി. ഗ്രാമിന്റെ വില 150 രൂപ കുറച്ച് 11645 രൂപയായി നിശ്ചയിച്ചു. ഉച്ചയ്ക്ക് ശേഷം കേരളത്തിലെ സ്വർണ വില വീണ്ടും 960 രൂപ വർദ്ധനയോടെ 94,120 രൂപയിലാണ് അവസാനിച്ചത്. ഗ്രാമിന്റെ വില 120 രൂപ ഉയർന്ന് 11765 രൂപയിലെത്തി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam