തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. ഒരു ദിവസത്തിനുള്ളിൽ തന്നെ മൂന്ന് തവണ ആണ് ഇന്ന് സ്വർണത്തിന്റെ വില മാറിയത്.
രാവിലെ പവന് 1,13,400 രൂപയിൽ ആരംഭിച്ച വില, ഉച്ചയോടെ 1,11,400 രൂപയായി താഴ്ന്നു. വൈകുന്നേരത്തോടെ വീണ്ടും കുറഞ്ഞ് 1,10,200 രൂപയായി. ഇതോടെ മണിക്കൂറുകൾക്കിടെ തന്നെ 3200 രൂപയുടെ ഇടിവാണ് ഉണ്ടായത്.
22 കാരറ്റ് സ്വർണത്തിന്റെ വിലയിലാണ് ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. വിപണിയിലെ പുതിയ കണക്കുകൾ പ്രകാരം, അടുത്തിടെ ഉണ്ടായിരുന്ന ഉയർന്ന നിരക്കിൽ നിന്ന് വില താഴോട്ടുള്ള പ്രവണതയാണ് ഇപ്പോൾ കാണുന്നത്.
ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലെ വ്യതിയാനങ്ങളും ആഭ്യന്തര സ്വർണവിലയെ ബാധിക്കുന്നതായി വിലയിരുത്തൽ. അടുത്ത ദിവസങ്ങളിലും ഈ മാറ്റങ്ങൾ തുടരുമോയെന്ന് വിപണി നിരീക്ഷകർ ശ്രദ്ധയോടെ വിലയിരുത്തുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
