തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,465 രൂപയായി. ഒരു പവന്‍ സ്വർണത്തിന് 1,07,720 രൂപയാണ് ഇന്നത്തെ വില. ഇന്നലെ വൈകീട്ട് ഇത് 1,08,200 രൂപയായിരുന്നു.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഈ വിലനിലവാരം. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് സ്വർണവിലയിൽ ഇത്തരം പെട്ടെന്നുള്ള മാറ്റങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ.
ഇക്കഴിഞ്ഞ മാർച്ച് 23ന് സ്വർണവില 99,480 രൂപ വരെ താഴ്ന്നിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ വില വീണ്ടും ഉയർന്നത് വിപണിയിലെ അനിശ്ചിതത്വം വ്യക്തമാക്കുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
