കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു; പവന് വർധിച്ചത് 800 രൂപ 

AUGUST 8, 2026, 12:11 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപയും ഒരു പവന് 800 രൂപയുമാണ് വർധിച്ചത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,965 രൂപയും ഒരു പവന് 1,11,720 രൂപയുമാണ് ഇന്നത്തെ വില.

ഇന്നലെ രാവിലെയും വൈകുന്നേരവും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മാത്രം ഒരു പവന് 1,120 രൂപയാണ് കൂടിയത്. തുടർച്ചയായ വിലവർധനവോടെ സ്വർണവില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്.

രാജ്യാന്തര വിപണിയിൽ സ്വർണവില ഉയരുന്നതാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങൾക്കൊപ്പം ഡോളർ-രൂപ വിനിമയ നിരക്ക് ഉൾപ്പെടെയുള്ള ഘടകങ്ങളും ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

vachakam
vachakam
vachakam

അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് വർധനയുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമാണ് ഇന്നത്തെ വില.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam