കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്; ഗ്രാമിന് 10 രൂപ കുറഞ്ഞു

JUNE 4, 2026, 12:52 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 14,310 രൂപയായി. പവന് 80 രൂപയുടെ കുറവോടെ 1,14,480 രൂപയിലാണ് വ്യാപാരം.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വിലയിൽ വലിയ മാറ്റമില്ലാതെയായിരുന്നു വ്യാപാരം നടന്നിരുന്നത്. ഇന്നത്തെ ഇടിവ് വിപണിക്ക് നേരിയ ആശ്വാസമായാണ് വിലയിരുത്തുന്നത്.

വിപണിയിൽ സ്വർണവിലയിൽ താത്കാലിക ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള വിപണിയിലെ മാറ്റങ്ങളാണ് പ്രധാനമായും വിലയെ സ്വാധീനിക്കുന്നത്.

vachakam
vachakam
vachakam

ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ റെക്കോഡ് സ്വർണവില. കഴിഞ്ഞ ഡിസംബറിൽ പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam