ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം പൂശല്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തി. ഓഫീസില്‍ നിന്ന് ഫയലുകള്‍ ശേഖരിക്കുകയും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ തേടുകയും ചെയ്തു.പ്രത്യേക അന്വേഷണ സംഘത്തിലെ സി ഐമാരാണ് ദേവസ്വം ആസ്ഥാനത്തെത്തി പരിശോധന നടത്തിയത്.
ദേവസ്വം വിജിലന്‍സ് എസ് പി ഒക്ടോബർ 10-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞിരുന്നു. പ്രവര്‍ത്തനങ്ങളുടെ എല്ലാവിധ രേഖകളും കൈയിലുണ്ടെന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ എന്താണ് ചെയ്യേണ്ടത് എന്നത് അപ്പോള്‍ ആലോചിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് പുതിയ അന്വേഷണ സമിതി പരിശോധിക്കുമെന്നും തന്ത്രിമാരെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്