സംസ്ഥാന സർക്കാർ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നു, ചെയ്യുന്നത് മനുഷ്യത്വമില്ലാത്ത കാര്യം; ആഞ്ഞടിച്ചു ഗോകുൽ സുരേഷ് 

JANUARY 16, 2024, 12:14 PM

സഹോദരി ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് സന്തോഷമുള്ള കാര്യം ആണെന്നും എന്നാൽ ഇത് കാരണം തന്റെ ഉത്തരവാദിത്തങ്ങള്‍ കൂടുതലാണെന്ന് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. അച്ഛന് ഒരുപാട് സമ്മര്‍ദ്ദം കൊടുക്കാതെ ഞാനും എന്റെ സുഹൃത്തുക്കളും ചേര്‍ന്നാണ് കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യുന്നതെന്നാണ് ഗോകുൽ പറയുന്നത്.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും ഗോകുൽ ആരോപിച്ചു. മനുഷ്യത്വമില്ലാത്ത കാര്യങ്ങളാണ് അവ‌ര്‍ ചെയ്യുന്നതെന്നും ഗോകുല്‍ കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ പ്രതികരണം.

'ഭാഗ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ സുരക്ഷ സര്‍ക്കാര്‍ നോക്കിക്കോളും, പക്ഷേ മറ്റ് പല കാര്യങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ ഞങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി വരുന്നത് കൊണ്ട് ഒരുപാട് സജ്ജീകരണങ്ങള്‍ വേണം. കേരള പൊലീസും മറ്റ് ഉദ്യോഗസ്ഥരും ഞങ്ങളോട് വലിയ ഡിമാൻഡുകളാണ് വയ്ക്കുന്നത്'.

vachakam
vachakam
vachakam

'രണ്ട് മണിക്കൂറിന്റെ ഗ്യാപ്പില്‍ 600 ബാരിക്കേഡ് വേണമെന്ന് വിളിച്ച്‌ പറയുന്നു. അത് സംഘടിപ്പിക്കാൻ വളരെ ബുദ്ധിമുട്ടി. ഇവന്റ് മാനേജ്‌മെന്റ് ടീം അത് ചെയ്യും. എന്നാല്‍ അവസാന നിമിഷം ഇങ്ങനെ കുറേ ഡിമാൻഡ് വയ്ക്കുന്നത് അവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. മനുഷ്യത്വം ഇല്ലാത്ത കാര്യങ്ങളാണ് ചെയ്യുന്നത്. ഇപ്പോള്‍ തന്നെ എത്രയോ കിലോ മീറ്റര്‍ തുണി കെട്ടി മറച്ചിരിക്കുകയാണ്. ഇപ്പോള്‍ അതിന്റെ മൂന്നിരട്ടി കൂടി കവര്‍ ചെയ്യണമെന്ന് പറഞ്ഞിരിക്കുകയാണ്. മറ്റുള്ളവര്‍ പുറത്ത് നിന്ന് കാണുന്ന ചിരിയും സന്തോഷവും മാത്രമല്ല, ഞങ്ങളുടെ ടെൻഷനും വളരെ വലുതാണ്'.

'പ്രധാനമന്ത്രിയെ കൂടാതെ ലാലേട്ടൻ മമ്മൂക്ക എല്ലാവരും വിവാഹത്തിന് എത്തുന്നുണ്ട്. അച്ഛന്റെയും അമ്മയുടെയും കുടുംബത്തിലെ മുതിര്‍ന്നവരും ഒരുപാടുണ്ട്. അവര്‍ക്കൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ വേദിയില്‍ എത്തിക്കണം. ഇപ്പോള്‍ ഇതൊക്കെയാണ് മനസില്‍ ഓടിയെത്തുന്നത്. അച്ഛനും അമ്മയും അനിയത്തിമാരും ഹോട്ടലില്‍ എത്തിക്കഴിഞ്ഞു. അവരെ യാത്രയാക്കിയതിന് ശേഷമാണ് ഞാനും സുഹൃത്തുക്കളും ഗുരുവായൂരിലേക്ക് എത്തിയത്' എന്നാണ് ഗോകുല്‍ സുരേഷ് പറഞ്ഞത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam