ഡൽഹി: ആഗോള അയ്യപ്പ സംഗമത്തില്‍ പ്രതികരണവുമായി ശബരിമല കയറിയ ബിന്ദു അമ്മിണി. അയ്യപ്പ സംഗമം സർക്കാരിന്‍റെ ഇരട്ടത്താപ്പാണെന്നും ലക്ഷ്യം മറ്റൊന്നാണെന്നുമാണ് ബിന്ദു അമ്മിണി പറയുന്നത്.
അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യമറിയിച്ച് ബിന്ദു സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ കത്ത് അവഗണിച്ചെന്നാണ് ബിന്ദു പറയുന്നത്.
സർക്കാർ ശബരിമല കയറിയ സ്ത്രീകളെ ചേർത്ത് നിർത്തിയില്ലെന്നും എന്‍റെ കേസുകളിൽ തെളിവ് നശിപ്പിച്ചെന്നും ബിന്ദു അമ്മിണി പറയുന്നു. തെളിവടങ്ങിയ സിഡി കോടതിയിലെത്തിച്ചത് ഒടിഞ്ഞ നിലയിലാണ്.
സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസിൽ നിന്നും പ്രശ്നങ്ങളുണ്ടായി. മുഖ്യമന്ത്രിയെ കാണാൻശ്രമിച്ചെങ്കിലും അനുവാദം നൽകിയില്ലെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
