തൃശൂര്‍: കൊടുങ്ങല്ലൂരില്‍ യുവാവിന് നേരെ അതിക്രൂരമായ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സുദര്‍ശനനാണ് ഗുരുതരമായി പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്.
അതേസമയം പരിക്കേറ്റ നിലയില്‍ കൊടുങ്ങല്ലൂരിലാണ് ഇയാളെ കണ്ടെത്തിയത്. സുദര്‍ശനന്റെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ വയറിന് പുറത്തും മാരകമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. യുവാവിന്റെ ജനനേന്ദ്രിയം ചികിത്സയുടെ ഭാഗമായി നീക്കം ചെയ്തു. സംഭവത്തില്‍ കേസെടുത്ത കൊടുങ്ങല്ലൂര്‍ പൊലീസാണ് യുവാവിനെ തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരം അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
