തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ഭരണമാറ്റം അനിവാര്യമാണെന്ന് വ്യക്തമാക്കി ഗീവർഗീസ് മാർ കൂറിലോസ്. കേരളത്തിൽ ഭരണത്തുടർച്ചയല്ല, ഭരണമാറ്റമാണ് നല്ലതെന്ന കെ. സച്ചിദാനന്ദൻറെ അഭിപ്രായത്തോട് താൻ യോജിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സച്ചിദാനന്ദനെപ്പോലുള്ള സാംസ്കാരിക നായകരുടെ നിലപാട് പ്രസക്തമാണെന്നും, ഭരണമാറ്റം ഇടതുപക്ഷത്തിനുതന്നെ ഗുണകരമാകാമെന്നും മാർ കൂറിലോസ് അഭിപ്രായപ്പെട്ടു.
കേരളം മതേതരത്വത്തിന് വളക്കൂറുള്ള മണ്ണാണെന്നും അതുകൊണ്ട് തന്നെ ഭാരതീയ ജനത പാർട്ടിക്ക് സംസ്ഥാനത്ത് അധികാരത്തിലേറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇടതുപക്ഷത്തിനുള്ളിൽ ചില മതേതര മൂല്യങ്ങളിൽ വീഴ്ചകൾ ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി പി എം-ബിജെപി തിരഞ്ഞെടുപ്പ് ഡീലിനെക്കുറിച്ചുള്ള പ്രചാരണത്തെയും അദ്ദേഹം നിഷേധിച്ചു. താൻ അത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നും, അതിന് തെളിവുകളില്ലെന്നും മാർ കൂറിലോസ് വ്യക്തമാക്കി. എന്നാൽ ഇത്തരം സംശയങ്ങൾ സമൂഹത്തിൽ ഉയരുന്നത് ചില സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യയിലെ മതേതര ജനാധിപത്യത്തെ നിലനിർത്തുന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രധാന പങ്ക് വഹിക്കുന്നുവെന്നും, കോൺഗ്രസ് തകരുന്നത് രാജ്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
