കണ്ണൂര്‍: പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്‌റ(40)യാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ പരിക്കേറ്റ് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എല്ലാവരും മരിച്ചു എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം കഴിഞ്ഞ വ്യാഴായ്ച രാത്രി ആണ് അപകടം സംഭവിച്ചത്. തൊഴിലാളികള്‍ താമസിക്കുന്ന റൂമില്‍ ഭക്ഷണം പാകം ചെയ്ത ശേഷം ഗ്യാസ് ഓഫ് ചെയ്യാതെ ഉറങ്ങിയതാണ് അപകടത്തിന് കാരണം എന്നാണ് ലഭിക്കുന്ന വിവരം. അടുത്ത ദിവസം രാവിലെ ഇവരില്‍ ഒരാള്‍ ഭക്ഷണം പാചകം ചെയ്യാനായി തീ കത്തിച്ചപ്പോഴായിരുന്നു അപകടമുണ്ടായത്.
അപകടത്തില്‍ ഏഴ് പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഒഡിഷ കുര്‍ദ് സ്വദേശികളായ ശിവ ബഹ്‌റ, നിഘം ബഹ്‌റ, സുഭാഷ് ബഹ്‌റ, ജിതേന്ദ്ര ബഹ്‌റ നാല് പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്. ഇതില്‍ ജിതേന്ദ്ര ബഹ്‌റ ഒഴികേ മറ്റ് മൂന്ന് പേരും കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കേ മരണപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്