തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗതാഗത വകുപ്പ് അടിയന്തര അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വിശദമായ പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ സൗത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ഗതാഗത കമ്മീഷണർ ചുമതലപ്പെടുത്തി.
ലൈസൻസിൽ പേരിനൊപ്പം ചേർത്തിരിക്കുന്ന "MLA" എന്ന പദവി ഒഴിവാക്കാനും, ഗതാഗത വകുപ്പിന്റെ ഡാറ്റാബേസിലെ വിവരങ്ങൾ ഉടൻ തിരുത്താനും ബന്ധപ്പെട്ട ലൈസൻസിംഗ് അതോറിറ്റിക്ക് നിർദേശം നൽകും.
അതോടൊപ്പം, 18 വയസ് പൂർത്തിയാകുന്നതിന് മുമ്പ് ഗണേഷ് കുമാറിന് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചെന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈസൻസ് അനുവദിച്ച സമയത്ത് നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചോയെന്ന കാര്യവും പരിശോധിക്കും.
അന്നത്തെ ചട്ടങ്ങൾ ലംഘിച്ച് ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥൻ ആരാണെന്ന് കണ്ടെത്താൻ പ്രത്യേക അന്വേഷണം ആരംഭിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനെ കണ്ടെത്തിയാൽ നിയമാനുസൃത നടപടി സ്വീകരിക്കാനാണ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നൽകിയിരിക്കുന്ന നിർദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
