ആലപ്പുഴ: പിണറായി വിജയന്‍ ധീരനും നിശ്ചയദാർഢ്യവും കരുതലമുള്ള വ്യക്തിയാണെന്ന പ്രതികരണവുമായി ജി സുധാകരന്‍. 1968 ലെ കെഎസ്എഫ് കാലം മുതൽ ഇന്നു വരെ 57 വർഷങ്ങളായി ദീർഘമായ ബന്ധമാണ് പിണറായി വിജയനുമായി ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കുളിമുറിയില്‍ വഴുതി വീണ് പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന ജി സുധാകരനെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആലപ്പുഴയിലെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു ജി സുധാകരന്‍റെ പ്രതികരണം ഉണ്ടായത്.
'ഏറ്റവും ആദരണീയനും ജേഷ്ഠ സഹോദര തുല്യനുമായ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ഇന്നലെ രാത്രി എട്ടര മണിയോടെ ചികിത്സയിൽ കഴിയുന്ന എന്നെ കാണാൻ ആലപ്പുഴ വീട്ടിൽ വന്നു. അദ്ദേഹം എറണാകുളത്തേക്ക് പോകുകയായിരുന്നു. 1968 ലെ കെഎസ്എഫ് കാലം മുതൽ ഇന്നു വരെ 57 വർഷങ്ങളായി ദീർഘമായ ബന്ധമാണ് അദ്ദേഹവുമായി ഉള്ളത്. ധീരനും നിശ്ചയദാർഢ്യവും ഉളളയാളും കരുതലുള്ള ആളുമാണ് അദ്ദേഹം' എന്നാണ് ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
